പരിസ്ഥിതി ദിനാചരണം തുടങ്ങിയിട്ട് ഇന്നേക്ക് 50 വർഷം. വൃക്ഷങ്ങളും കാടും കടലും പുഴയും മലയുമെല്ലാം സംരക്ഷിക്കുക, വനപ്രദേശങ്ങള് വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഓരോ വർഷവും, ഓരോ രാജ്യങ്ങളിലായിരിക്കും പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023-ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതിതോൽപിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.
- Patrons fume over delay of three hours in the running of Matsyagandha and CSMT Express trains
- 70+ Best सर्वश्रेष्ठ छोटे सुविचार – Chhote Suvichar in Hindi
- Pregnancy Diet Plan: प्रेग्नेंसी के 8 हफ्तों में क्या खाएं और क्या नहीं खाएं, इस दौरान महिलाओं का Diet Chart कैसा होना चाहिए, एक्सपर्ट से जानिए
- Everything About 12 Jyotirlingas
- কলকাতায় সোনার দামের সর্বশেষ আপডেট – কততে পৌঁছালো হলুদ ধাতু?
മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചുമുതൽ 16 വരെ സ്റ്റോക്കോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിനാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്. 1973 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം. യുഎൻ പൊതുസഭയുടെ തീരുമാനപ്രകാരം യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം നിലവിൽ വന്നതും ജൂൺ അഞ്ചിനായിരുന്നു.
Bạn đang xem: 50 ന്റെ നിറവിൽ പരിസ്ഥിതി ദിനം; എന്ത്… ? എന്തിന്…?
ഇന്നു നമുക്കുചുറ്റും കാണുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഒന്നു വിലയിരുത്തി നോക്കാം.
∙മലിനീകരണം
Xem thêm : The Science of Leap Year
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. ബാഗുകൾ, കപ്പുകൾ, ഷീറ്റുകൾ എന്നുവേണ്ട നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു കണക്കില്ല. 1950 മുതൽ 2015 വരെയുള്ള കണക്കെടുത്താൽ ലോകത്ത് 650 കോടിയിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 9% മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെട്ടത്. ബാക്കിയെല്ലാം നമുക്കു ചുറ്റും ചിതറിക്കിടക്കുകയോ കത്തിക്കപ്പെടുകയോ ആണ്. രണ്ടും നമ്മുടെ ജീവനു തന്നെ ഭീഷണിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ വിഷമയമാക്കുന്നു. അതിന്റെ ഭീകരത നമ്മൾ കൊച്ചി ബ്രഹ്മപുരത്തു കണ്ടതുമാണ്.
രാസവസ്തുക്കൾ
യുക്തിരഹിതമായ കാർഷിക പ്രവർത്തനങ്ങളും രാസവസ്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗവും വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും എല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ മണ്ണിനെ നശിപ്പിക്കുന്നു, കൃഷിയെ ബാധിക്കുന്നു, കുടിവെള്ളം മലിനമാക്കുന്നു.
വംശനാശം
മറ്റു ജീവികളുടെ ആവാസ മേഖലകളിലേക്കുളള മനുഷ്യന്റെ അനാരോഗ്യകരമായ കടന്നുകയറ്റം ഒട്ടേറെ സ്പീഷിസുകളുടെ വംശനാശനത്തിനു കാരണമാകുന്നുണ്ട്. ജനിതക വ്യതിയാനം വരുത്തിയ പച്ചക്കറികൾക്കും ധാന്യങ്ങൾക്കും ഒക്കെ ഒട്ടേറെ ഗുണങ്ങൾ പറയാനുണ്ടെങ്കിലും അവ പ്രകൃതിയുടെ സ്വാഭാവികതയെ തളർത്തുന്നുണ്ട്. യന്ത്രവൽകൃത മത്സ്യബന്ധനമുറകൾ പ്രയോഗിച്ചതു മൂലം പല മൽസ്യങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി കഴിഞ്ഞെന്ന് വിഗ്ധർ പറയുന്നു. അമിതമായ മത്സ്യബന്ധനവും കടലിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും സമുദ്രജലത്തിന്റെ രാസഘടനയിൽ വ്യതിയാനം വരുത്തുന്നതിനും ഇടയാക്കുന്നു.
Xem thêm : Raksha Bandhan 2024: इस साल कब है रक्षाबंधन? जानिए तिथि, शुभ मुहूर्त, भद्राकाल का समय और महत्व
വനനശീകരണം
ജനപ്പെരുപ്പത്തിന്റെയും വ്യവസായ വളർച്ചയുടെയും ഫലമായി കാടുകൾ നശിക്കുകയാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ നശിപ്പിക്കുമ്പോൾ നമ്മുടെ നിലനിൽപു തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ജലക്ഷാമം
ശുദ്ധജല ദൗർലഭ്യവും ജലമലിനീകരണവും ഇന്ന് ലോകം നേരിട്ടുകൊണ്ട ിരിക്കുന്ന പ്രധാന പരിസ്ഥിതിക പ്രശ്നങ്ങളാണ്. ജീവജലം മലിനമാകുന്നതു മൂലം മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജീവനും ആരോഗ്യവും അപകടത്തിലാകുന്നു. ഇന്നു കാണുന്ന രോഗങ്ങളുടെ മൂന്നിൽ രണ്ടും പകരുന്നത് ജലത്തിലൂടെയാണ്.
English Summary: World Environment Day 2023: Date, history, significance, theme of the day, host and all you need to know
Nguồn: https://craftbg.eu
Danh mục: शिक्षा
This post was last modified on November 21, 2024 6:10 pm